
ചുണ്ണാമ്പുപാറകളില്‍
നീ വരച്ച സൂര്യകാന്തികള്‍ കണ്ടായിരിക്കണം
കന്യകമാര്‍ നിന്നെ മോഹിച്ച് പോയത്
നീലമേഘങ്ങളുടെ നിശ്ചലസന്ധ്യക്ക്
നിറങ്ങളുടെ കടലാഴങ്ങളില്‍ നിന്ന്
നീ കയറിയെത്തുമ്പോള്‍
അവര്‍ നിന്റെ മുന്നില്‍ കാട്ടുതേനീച്ചകളായി
രതിസ്വരങ്ങളില്‍, രൗദ്രനിശ്വാസങ്ങളില്‍
നിന്റെ കേള്‍വിപോകും മുന്‍പെ
നീ പിന്തിരിഞ്ഞോടി...
ശിരസ്സില്‍ കാക്കകളുടെ കൊത്തേറ്റു
അവരുടെ ജലാശയങ്ങളില്‍ വീണ് ശ്വാസം മുട്ടി;
ഓടുകയായിരുന്നു,
പച്ചിലപക്ഷികളുടെ താഴ്വരയിലേക്ക്...
പാതിവഴിയില്‍
സൂര്യാസ്തമയം കണ്ട് തരിച്ചു നില്‍ക്കവെ,
പൊടുന്നനെ പെയ്ത കല്ല്‌മഴയില്‍
നീയാണ്ടു പോകുന്നു...!
നീ വരച്ച സൂര്യകാന്തികള്‍ കണ്ടായിരിക്കണം
കന്യകമാര്‍ നിന്നെ മോഹിച്ച് പോയത്
നീലമേഘങ്ങളുടെ നിശ്ചലസന്ധ്യക്ക്
നിറങ്ങളുടെ കടലാഴങ്ങളില്‍ നിന്ന്
നീ കയറിയെത്തുമ്പോള്‍
അവര്‍ നിന്റെ മുന്നില്‍ കാട്ടുതേനീച്ചകളായി
രതിസ്വരങ്ങളില്‍, രൗദ്രനിശ്വാസങ്ങളില്‍
നിന്റെ കേള്‍വിപോകും മുന്‍പെ
നീ പിന്തിരിഞ്ഞോടി...
ശിരസ്സില്‍ കാക്കകളുടെ കൊത്തേറ്റു
അവരുടെ ജലാശയങ്ങളില്‍ വീണ് ശ്വാസം മുട്ടി;
ഓടുകയായിരുന്നു,
പച്ചിലപക്ഷികളുടെ താഴ്വരയിലേക്ക്...
പാതിവഴിയില്‍
സൂര്യാസ്തമയം കണ്ട് തരിച്ചു നില്‍ക്കവെ,
പൊടുന്നനെ പെയ്ത കല്ല്‌മഴയില്‍
നീയാണ്ടു പോകുന്നു...!
No comments:
Post a Comment