
ADയില്‍ നിന്ന് BCയിലെത്തിച്ച്
ഒരു കഥ പൊടുന്നനെ നീ നിര്‍ത്തിക്കളഞ്ഞു,
ഇപ്പോള്‍ ഓര്‍മ്മകള്‍ ചരിത്രാതീതം!
അടക്കിയ ശവങ്ങള്‍ക്ക് മുളപൊട്ടുന്ന കാലം...
ഋതുഭേദങ്ങളുടെ ഗുഹാന്തരങ്ങളില്‍
നീയൊരു നാഗസന്യാസി
സ്നേഹത്താലെനിക്ക്
മറവിയുടെ കഞ്ചാവു തരുന്ന ദിഗംബരന്‍
സൗഹൃദത്തിന്‍ ശിലോദ്ദ്യാനങ്ങളില്‍
നമ്മള്‍ പോരാളികളായി
പിന്നീടായിരുന്നു തോൽവികളുടെ കാടിറക്കം...
വരിയുടക്കപ്പെട്ട നാഗരിഗത പിന്നിട്ട്
നമ്മളേതോ പ്രേതസ്ഥലികളില്‍...
ജലരഹിതം,അനാഘ്രാതം
പുതിയ കാലവും കലാപവും ചേര്‍ത്ത്-
വിശപ്പിന്റെ കെമിസ്ട്രി പറയാന്‍
നീ നാക്കെടുത്തതും
പൊഴിയുന്ന ഇലകള്‍
കാലഘട്ടങ്ങളുടെ അടരുകളായ് ,
നമ്മെ മൂടിയതും ഒരുമിച്ച്...!
ADയിലൊ BCയിലൊ എന്നറിയാതെ
നമ്മളിപ്പോള്‍ കാലത്തിന്റെ അടരുകള്‍ക്കടിയില്‍...,
(ചീഞ്ഞു നാറുന്നു)
ഒരു കഥ പൊടുന്നനെ നീ നിര്‍ത്തിക്കളഞ്ഞു,
ഇപ്പോള്‍ ഓര്‍മ്മകള്‍ ചരിത്രാതീതം!
അടക്കിയ ശവങ്ങള്‍ക്ക് മുളപൊട്ടുന്ന കാലം...
ഋതുഭേദങ്ങളുടെ ഗുഹാന്തരങ്ങളില്‍
നീയൊരു നാഗസന്യാസി
സ്നേഹത്താലെനിക്ക്
മറവിയുടെ കഞ്ചാവു തരുന്ന ദിഗംബരന്‍
സൗഹൃദത്തിന്‍ ശിലോദ്ദ്യാനങ്ങളില്‍
നമ്മള്‍ പോരാളികളായി
പിന്നീടായിരുന്നു തോൽവികളുടെ കാടിറക്കം...
വരിയുടക്കപ്പെട്ട നാഗരിഗത പിന്നിട്ട്
നമ്മളേതോ പ്രേതസ്ഥലികളില്‍...
ജലരഹിതം,അനാഘ്രാതം
പുതിയ കാലവും കലാപവും ചേര്‍ത്ത്-
വിശപ്പിന്റെ കെമിസ്ട്രി പറയാന്‍
നീ നാക്കെടുത്തതും
പൊഴിയുന്ന ഇലകള്‍
കാലഘട്ടങ്ങളുടെ അടരുകളായ് ,
നമ്മെ മൂടിയതും ഒരുമിച്ച്...!
ADയിലൊ BCയിലൊ എന്നറിയാതെ
നമ്മളിപ്പോള്‍ കാലത്തിന്റെ അടരുകള്‍ക്കടിയില്‍...,
(ചീഞ്ഞു നാറുന്നു)
1 comment:
bhEdam ഭേദം
--------------
കവിതകളൊക്കെ നന്നാവുന്നുണ്ട്.ഒരു വള്ളുവനാടന്‍ ആണോ ദ്രാവിഡന്‍?
Post a Comment