
1
നമ്മുടെ പ്രണയത്തിനപ്പുറം
മരിച്ചവരുടെ ഗ്രാമപ്രദേശമാണിപ്പോള്‍
നിമിഷങ്ങളുടെ മിടിപ്പുകളില്ലാതെ
അനന്തമാകുന്ന സന്ധ്യകള്‍ മാത്രം...
നമുക്കിടയിലെ തകര്‍ന്ന വരികളിലൂടെ
ദുരയുടെ കുറുനരികളോടുന്നു.
മണ്ണില്‍ പാതിപൂഴ്ന്ന തലയോടുകളപ്പോള്‍
സ്വപ്നങ്ങള്‍ നിറച്ച പൂപ്പാത്രങ്ങളാണ്
2
കാമമോഹങ്ങള്‍ തന്‍ വന്യരാഗങ്ങളില്‍
കൈ വിട്ട തുഴയും പിന്നിട്ട വഴികളുമെല്ലാം മറന്ന് നാം...
മരിച്ചവര്‍ പാടുന്ന രാത്രിയില്‍
നീലിമയുടെ വനാന്തരങ്ങളില്‍
നാം ഞരിഞ്ഞമര്‍ന്നൊടുവില്‍
സ്നേഹഗീതങ്ങള്‍ പതിയെ നിലക്കവെ,
ഹൃദയം നിറയെ കവിതയുടെ ചുവ ബാക്കിയാകുന്നു.
3
ഇത്തിക്കണ്ണികള്‍ തൂക്കിയ മണ്ഡപങ്ങളിലൂടെ
അനുഷ്ഠാനങ്ങളുടെ
പൗരാണികതയിലേക്ക് നീങ്ങുമ്പോള്‍
പ്രേമത്തിന്റെത്തിന്റെ കല്ലറയില്‍ നിന്നൊരു വിലാപയാത്ര...
നിന്റെ പ്രാകൃതലിപികളിലേക്ക്.
സ്നേഹത്തിന്റെ ഗോതമ്പുവയലില്‍
വെട്ടുകിളികള്‍ നങ്കൂരമിട്ടതങ്ങിനെ
നടനം മറന്നവഴിതാരകള്‍ക്കകലെ
മടുപ്പിന്റെ മൂടുപടവുമിട്ട്
വേര്‍പെടുത്തലിന്‍ ബധിരദൃശ്യങ്ങളുണ്ട്
അതെത്ര നവീനമെന്ന്
ഋതുഭേദങ്ങള്‍ മന്ത്രിക്കുന്നുമുണ്ട്
എങ്കിലും,
ഒടുങ്ങാത്ത മഴക്കാലങ്ങളിലേക്ക്
പിരിയുവാനാകാതെ
നമ്മളൊഴുകുന്നിതാ സഖീ
ജ്വരങ്ങളുടെ കാട്ടുതെന്നലും പേറി...
നമ്മുടെ പ്രണയത്തിനപ്പുറം
മരിച്ചവരുടെ ഗ്രാമപ്രദേശമാണിപ്പോള്‍
നിമിഷങ്ങളുടെ മിടിപ്പുകളില്ലാതെ
അനന്തമാകുന്ന സന്ധ്യകള്‍ മാത്രം...
നമുക്കിടയിലെ തകര്‍ന്ന വരികളിലൂടെ
ദുരയുടെ കുറുനരികളോടുന്നു.
മണ്ണില്‍ പാതിപൂഴ്ന്ന തലയോടുകളപ്പോള്‍
സ്വപ്നങ്ങള്‍ നിറച്ച പൂപ്പാത്രങ്ങളാണ്
2
കാമമോഹങ്ങള്‍ തന്‍ വന്യരാഗങ്ങളില്‍
കൈ വിട്ട തുഴയും പിന്നിട്ട വഴികളുമെല്ലാം മറന്ന് നാം...
മരിച്ചവര്‍ പാടുന്ന രാത്രിയില്‍
നീലിമയുടെ വനാന്തരങ്ങളില്‍
നാം ഞരിഞ്ഞമര്‍ന്നൊടുവില്‍
സ്നേഹഗീതങ്ങള്‍ പതിയെ നിലക്കവെ,
ഹൃദയം നിറയെ കവിതയുടെ ചുവ ബാക്കിയാകുന്നു.
3
ഇത്തിക്കണ്ണികള്‍ തൂക്കിയ മണ്ഡപങ്ങളിലൂടെ
അനുഷ്ഠാനങ്ങളുടെ
പൗരാണികതയിലേക്ക് നീങ്ങുമ്പോള്‍
പ്രേമത്തിന്റെത്തിന്റെ കല്ലറയില്‍ നിന്നൊരു വിലാപയാത്ര...
നിന്റെ പ്രാകൃതലിപികളിലേക്ക്.
സ്നേഹത്തിന്റെ ഗോതമ്പുവയലില്‍
വെട്ടുകിളികള്‍ നങ്കൂരമിട്ടതങ്ങിനെ
നടനം മറന്നവഴിതാരകള്‍ക്കകലെ
മടുപ്പിന്റെ മൂടുപടവുമിട്ട്
വേര്‍പെടുത്തലിന്‍ ബധിരദൃശ്യങ്ങളുണ്ട്
അതെത്ര നവീനമെന്ന്
ഋതുഭേദങ്ങള്‍ മന്ത്രിക്കുന്നുമുണ്ട്
എങ്കിലും,
ഒടുങ്ങാത്ത മഴക്കാലങ്ങളിലേക്ക്
പിരിയുവാനാകാതെ
നമ്മളൊഴുകുന്നിതാ സഖീ
ജ്വരങ്ങളുടെ കാട്ടുതെന്നലും പേറി...
No comments:
Post a Comment