ആത്മഹത്യ ചെയ്തവന്റെ കണ്ണില്‍ നിന്നാവാം
മഴപ്പക്ഷികള്‍ പറന്നകന്നത്
മൈതാനം നിറയെ മെഴുകുതിരികള്‍കത്തിച്ച് വെച്ചും,
കവിതയുടെ താഴ്‌വരയിൽ ശിലാലിഖിതങ്ങള്‍ തീര്‍ത്തും
ഒരു മരണം!
ഉറവുകള്‍ തേടി
മരണത്തിന്റെ ഗുഹാന്തരങ്ങളിലേക്ക് നടന്ന് പോയവര്‍...
ഞാനറിയുന്നീ ഭാഷ തന്‍ പൊരുളുകള്‍
കടലെടുത്ത പ്രണയത്തിന്റെ ഭൂഖണ്ഡങ്ങളെ
ഇനി വിസ്മരിക്കാം.
വര്‍ഷാവസാനരാത്രിയില്‍
കാലത്തിന്റെ സമസ്യകള്‍ പൂരിപ്പിക്കാനാകാതെ
സൂത്രവാക്യങ്ങളുടെ പുസ്തകത്തിലേക്ക് മുഖം താഴ്ത്തി
പുലരിക്കു മുമ്പെ,
എന്റെ മുഖവും പുസ്തകവും ചിതലു പിടിച്ചു...!
ഋതുഭേദങ്ങളുടെ രതിമൂര്‍ച്ചയില്‍
ഉന്മത്തരാകുന്ന യൗവ്വനങ്ങള്‍...
ശലഭങ്ങളുടെ ദ്വീപിലേക്ക്
സ്നേഹം നിറച്ച കപ്പല്‍ ഇടിച്ച് കയറുന്നുണ്ട്
എന്തൊക്കെയായാലും
ഇത്
വേദനയുടെ കുരിശുമരം പൂക്കുന്ന ഗ്രീഷ്മകാലം...,
പായല്‍ നിറഞ്ഞ ജലാശയങ്ങളും ശവകുടീരങ്ങളും കടന്ന്
ഹൃദയമിപ്പോള്‍ ഗതികിട്ടാത്തവരുടെ പ്രണയസ്ഥലികളില്‍
ഉറുമ്പുകളോടു യുദ്ധം ചെയ്തും,
മരിച്ചവരുടെ കല്ലറകളിലന്തിയുറങ്ങിയും...,
ചാറ്റല്‍ മഴയിലേക്കലിഞ്ഞ് വീഴുകയാണ്...
എങ്കിലും,
കനവുകളുടെ ഹരിതതീരങ്ങളില്‍
നിലാവു മാത്രം

3 comments:
ചറപറാ കവിതകളെഴുതി ആള്‍ക്കാരെ ഞെട്ടിക്കാണാണോ പരിപാടീ?അല്ല,അറിയാന്‍ വയ്യാണ്ട് ചോദിക്കുവാ...
വായിക്കുവാന്‍ ഞാന്‍ മാത്രമേയുള്ളൂ എന്ന് മറക്കണ്ട.
അതുകൊണ്ട് ദിവസം ഒന്ന് വെച്ച് മതി.ഇത് താങ്ങില്ല.
machu ee kavitha njan pokkum theercha!
da ninte kavitha vayichu manassilakkanullla ampire enikkilla mone engilum its interesting cassate kavithakalkku nere puram thirichirunna binish blog kavithakalezhuthunnu
Post a Comment