
The principles of lust...
Are easy to understand Do what you feel...
Feel until the end The principles of lust...
Are burnt in your mind
Do what you want...
(Enigma)
നിന്റെ ഇടവഴിയിലൂടെ
ഞാനെന്റെ ചെന്നായ്ക്കളുമായി നടന്നു പോകും
ഉറക്കമുളച്ച് നീ പഠിക്കുന്ന നേരം
എന്റെ ചുവന്ന കണ്ണുകള്‍ നിനക്ക് വ്യക്തം
കഴുത്തില്‍ പച്ചകുത്തിയ നക്ഷത്രം
നിലാവില്‍ തെളിഞ്ഞു കാണും
നീയറിഞ്ഞതേയില്ല,
നിന്റെ ആട്ടിന്‌കുട്ടികളെ കൊന്നുതിന്നുന്നത്-
എന്റെ ചെന്നായ്ക്കളാണെന്ന്....
സംഗീതത്താല്‍ ഞാന്‍ നിന്നെ ഭയപ്പെടുത്തും..
ഞാനെന്റെ ചെന്നായ്ക്കളുമായി നടന്നു പോകും
ഉറക്കമുളച്ച് നീ പഠിക്കുന്ന നേരം
എന്റെ ചുവന്ന കണ്ണുകള്‍ നിനക്ക് വ്യക്തം
കഴുത്തില്‍ പച്ചകുത്തിയ നക്ഷത്രം
നിലാവില്‍ തെളിഞ്ഞു കാണും
നീയറിഞ്ഞതേയില്ല,
നിന്റെ ആട്ടിന്‌കുട്ടികളെ കൊന്നുതിന്നുന്നത്-
എന്റെ ചെന്നായ്ക്കളാണെന്ന്....
സംഗീതത്താല്‍ ഞാന്‍ നിന്നെ ഭയപ്പെടുത്തും..
നിലാവിലും തണുപ്പിലും
നീ വിറച്ചുകിടന്ന രാത്രികള്‍
നീയറിഞ്ഞതേയില്ല,
നിന്റെ വേദപാഠങ്ങൾ കത്തിയെരിഞ്ഞത്
ഇല പൊഴിഞ്ഞ അത്തിമരങ്ങള്‍ക്കിടയിലൂടെ
നീയെന്നിലേക്കൊഴുകി വരികയാണ്
നിശബ്ദമായ്....
നീ വിറച്ചുകിടന്ന രാത്രികള്‍
നീയറിഞ്ഞതേയില്ല,
നിന്റെ വേദപാഠങ്ങൾ കത്തിയെരിഞ്ഞത്
ഇല പൊഴിഞ്ഞ അത്തിമരങ്ങള്‍ക്കിടയിലൂടെ
നീയെന്നിലേക്കൊഴുകി വരികയാണ്
നിശബ്ദമായ്....
എല്ലാമൊരു ദുഃസ്വപ്നമായിരുന്നെന്ന്
തിരിച്ചറിയും
പക്ഷെ, തിരിച്ചറിയും
നീ ഞട്ടിയുണരുന്നതെപ്പോഴും
എന്റെ കിടയ്ക്കയില്‍ നിന്നായിരിക്കും...
3 comments:
getting matured
nannayi ezhuthunnuvallo. enthe puthiya postukalillaththe?
GOOOD
Post a Comment