വസന്തകാലമായിരുന്നു
ഞങ്ങൾ ഉന്മാദികൾക്ക് ചിറകു തന്ന പൂക്കാലം...
കുട്ടികൾ ശലഭങ്ങളായി...
സുഗന്ധം ലഹരി പടർത്തി...
ഞങ്ങളിലേക്ക് പൊഴിഞ്ഞു വീണ ആദ്യ വസന്തം
എന്റെ മുറ്റത്തൊരു പാരിജാതം പൂത്തുലഞ്ഞു.
തിരിച്ചുവരവുകളായിരുന്നു പിന്നിടങ്ങോട്ട്
പറന്നു പോയ കിളികൾ,
നാട് വിട്ട കൂട്ടുകാർ,
കവിത,
പ്രണയിനി,
എവിടേക്കോ ഒഴുകിപ്പോയ പുഴ
അങ്ങിനെയങ്ങിനെ പലതും...
എന്നാൽ
വർഷങ്ങൾക്ക് മുമ്പ്
എന്നെ ഉന്മത്തനാക്കിയ
ഒരു ചെമ്പക മരത്തെയോർത്ത്
ആത്മ്മാവിലെവിടെയോ ബാക്കി വെച്ച പൂമണം തേടി,
ഞാൻ,ഞാൻ മാത്രം
വേനലിലേക്ക് പടിയിറങ്ങി...