My photo
Media city, Dubai, United Arab Emirates
പലരും കരുതുംപോലെ നീ എന്നെ ഭ്രമിപ്പിച്ച ചെമ്പക മരം മാത്രമായിരുന്നില്ല ഓർമ്മകളിലെവിടെയൊ ഞാനൊളിപ്പിച്ച വസന്തകാല സുഗന്ധം. അതിനുമപ്പുറം മറ്റെന്തോ ആയി ഉള്ളിൽ നീ പൂത്തുലഞ്ഞു നിൽക്കുന്നു ആസക്തമായ പകലുകളെ പ്രണയാർദ്ദ്രമാക്കിയങ്ങനെ....

Saturday, October 13, 2007

വഴികള്‍...

മഴക്കാലത്ത്
എന്റെ ഇടവഴികളുടെ അതിരിടിഞ്ഞു,
കരയിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍
നദിയിലേക്കൊലിച്ച് പോയി...
വരുവൊലിക്കുന്ന വഴിയിലൂടെ
നനഞ്ഞു പോയൊരോര്‍മ്മ...

ഇപ്പോള്‍ മഴക്കാലമല്ല
വഴിയരികില്‍ തകര പൂക്കുന്നു
നാടു വിട്ട കൂട്ടുകാരന്‍ തിരിച്ചെത്തിയിട്ടും
അതുവഴിയൊന്നു വന്നതില്ല
ആരും നടന്നെത്താത്ത പച്ച വഴികള്‍...

മെല്ലെ മെല്ലെ വേനലെത്തുകയായിരുന്നു
കരിയിലകള്‍ ഇടവഴികളെ മൂടുന്നതെത്ര വേഗം.

ഉള്ളിലെ മുറിവുകളെല്ലാം
പഴുത്തൊലിക്കുന്ന കാലം
ആളൊഴിഞ്ഞ്
ഇലകള്‍ മൂടിയ വഴികള്‍ കാണുമ്പോള്‍
എനിക്കിടക്ക് കരച്ചില്‍ വരാറുണ്ട്...

2 comments:

മഞ്ജു കല്യാണി said...

കവിതകളെല്ലാം നന്നായിട്ടുണ്ട്, കറങ്ങിത്തിരിഞ്ഞ് ഇന്നാ ഇവിടെ എത്തിയത്....

ബിനീഷ്.പി said...

Thanks Manju
10 വർഷങ്ങൾക്ക്‌ ശേഷം ഒരു reply അല്ലെ 😎