എന്റെ റോഡരികില്‍ ഒരു പ്രേതമരമുണ്ട്...!
പൂര്‍ണ്ണചന്ദ്രനെ ചില്ലകളിലൊളിപ്പിച്ച്
എന്നെ ഇടക്ക് കൈകാട്ടി വിളിക്കും...
രാത്രികാലങ്ങളില്ഞാന് ബൈക്കിലെത്തുമ്പോള്‍
മരം റോഡിലിറങ്ങി എതിരെ നില്ക്കും!
ഒരിക്കല്‍ തിരിചിറങ്ങില്ലെന്നു പറഞ്ഞ്
കൂട്ടുകാരന് കയറിപോയതാ മരത്തിലായിരുന്നു
നൂറേനൂറില്‍ പറന്ന് വന്ന-
എന്റെ ബൈക്ക്ആ മരത്തില്‍ തറഞ്ഞിരിക്കുന്നത്
ഞാന്‍ സ്വപ്നം കാണാറുണ്ട്...
ഒരു കൊടുങ്കാറ്റില്കട പുഴകി വീഴണേയെന്ന്
പ്രാര്‍ത്ഥിക്കാത്ത നാളുകളില്ല
മരം നിന്നുറക്കം തൂങ്ങുന്ന രക്ത സന്ധ്യ,
എന്റെ ബൈക്കിന്റെ ശബ്ദത്തില്‍ മരം ഞെട്ടിയുണറ്ന്നു...
ഒരു കിളിയും പെയ്തിറങ്ങാത്ത കൈചില്ല വിടറ്ത്തി റോഡിലിറങ്ങി നിന്നു
യുഗാന്തരങ്ങളായ് എന്നെ കാത്ത് നില്ക്കും പോലെ....
ഇല പൊഴിയുന്നൊരു രാത്രികാലം,
മെര്‍ക്കുറി കുത്തിവെച്ച് മരത്തെ ഉണക്കാനിറങ്ങി
റോഡ് മുഴുവ്ന്‍ നനഞ്ഞ ഇലകള്‍...
വിറയാറ്ന്ന കാല്‍വെപ്പില്‍ ഇടറിവീഴുമ്പോള്‍
ഒരുള്‍ക്കിടിലത്തോടെ ഞാന്‍ കണ്ടതെന്തെന്നാല്-
ഒരു പെണ്ണുമായ് റോഡില്‍ ഇണ ചേരുന്നു മാമരം...!
പാല്‍നിലാവു വന്യം നിശബ്ദം...

5 comments:
its very nice
കവിതയില്‍ വായിച്ച മരത്തെ എനിക്ക് പരിചയമുണ്ട്.
ബൈക്കു യാത്രക്കാരനെ ഇപ്പോഴേ പരിചയപ്പെടാന്‍ കഴിഞ്ഞുള്ളൂ.
നന്നായി എഴുതി.
ഇണ ചേര്‍ന്ന് ആത്മാവ് തേടുന്ന ആല്‍മരമാണോ അത്? നന്നായിരിക്കുന്നു കവിത.
നല്ല കവിത.
:)
daaaaaa aaaaa MARAM SARIKKUM VAZHIYARIKILLALLA veliyude appurathalle
Post a Comment