My photo
Media city, Dubai, United Arab Emirates
പലരും കരുതുംപോലെ നീ എന്നെ ഭ്രമിപ്പിച്ച ചെമ്പക മരം മാത്രമായിരുന്നില്ല ഓർമ്മകളിലെവിടെയൊ ഞാനൊളിപ്പിച്ച വസന്തകാല സുഗന്ധം. അതിനുമപ്പുറം മറ്റെന്തോ ആയി ഉള്ളിൽ നീ പൂത്തുലഞ്ഞു നിൽക്കുന്നു ആസക്തമായ പകലുകളെ പ്രണയാർദ്ദ്രമാക്കിയങ്ങനെ....

Monday, July 22, 2013

Between Spring And Summer














വസന്തകാലമായിരുന്നു
ഞങ്ങൾ ഉന്മാദികൾക്ക്  ചിറകു തന്ന പൂക്കാലം...
കുട്ടികൾ ശലഭങ്ങളായി...
സുഗന്ധം ലഹരി പടർത്തി...
ഞങ്ങളിലേക്ക് പൊഴിഞ്ഞു വീണ ആദ്യ വസന്തം
എന്റെ മുറ്റത്തൊരു പാരിജാതം പൂത്തുലഞ്ഞു.

തിരിച്ചുവരവുകളായിരുന്നു പിന്നിടങ്ങോട്ട്
പറന്നു പോയ കിളികൾ,
നാട് വിട്ട കൂട്ടുകാർ,
കവിത,
പ്രണയിനി,
എവിടേക്കോ ഒഴുകിപ്പോയ പുഴ
അങ്ങിനെയങ്ങിനെ പലതും...

എന്നാൽ
വർഷങ്ങൾക്ക്  മുമ്പ് 
എന്നെ ഉന്മത്തനാക്കിയ
ഒരു ചെമ്പക മരത്തെയോർത്ത്
ആത്മ്മാവിലെവിടെയോ ബാക്കി വെച്ച പൂമണം തേടി,
ഞാൻ,ഞാൻ മാത്രം
വേനലിലേക്ക്  പടിയിറങ്ങി...    

No comments: